ചുള്ളിമാനൂർ:സി.ബി.എസ്.ഇ 10,12 ക്ലാസ്സ്‌ പരീക്ഷകളിൽ ചുള്ളിമാനൂർ ക്രിസ്തു ജ്യോതി സ്കൂളിന് 100 ശതമാനം വിജയം.10-ാം ക്ലാസ്സ് പരീക്ഷ എഴുതിയ 69 പേരിൽ 26 പേർ 90 ശതമാനം മാർക്കും 38 പേർ ഡിസ്റ്റിംഗ്ഷനോടെയും 5 പേർ ഫസ്റ്റ് ക്ലാസും നേടി വിജയിച്ചു.റിയ ജാൻ എ.എസ് 500 ൽ 492 മാർക്ക് നേടി ഒന്നാം സ്ഥാനവും പാർത്ഥ സാരഥി എസ്,റാഫിദ റിയ എന്നിവർ 483 മാർക്ക്‌ നേടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയിൽ ചുള്ളിമാനൂർ ക്രിസ്തു ജ്യോതി സ്കൂളിൽ പരീക്ഷ എഴുതിയ 14 പേരിൽ 7 പേർക്ക് 90 ശതമാനത്തിന് മുകളിലും മറ്റു കുട്ടികൾ ഡിസ്റ്റിംഗ്ഷനോടെയും പാസ്സായി.നവമി നായർ 500 ൽ 488 മാർക്ക് നേടി ഒന്നാം സ്ഥാനവും ആർഷ എസ്.എസ് 485 മാർക്ക് നേടി രണ്ടാം സ്ഥാനവും ലക്ഷ്മി എസ്.ആർ 480 മാർക്കോടെ മൂന്നാം സ്ഥാനവും നേടി.