വെള്ളറട: സി.ബി.എസ്.ഇ പത്താംക്ളാസ് പരീക്ഷയിൽ കുന്നത്തുകാൽ ശ്രീ ചിത്തിരതിരുനാൾ റസിഡൻഷ്യൽ സെൻട്രൽ സ്കൂൾ നൂറു ശതമാനം വിജയം നേടി.79 കുട്ടികൾ പരീക്ഷയെഴുതിയതിൽ 60 പേർ ഡിസ്റ്റിംഗ്ഷനും മറ്റു കുട്ടികൾ ഫസ്റ്റ്ക്ളാസും നേടി.ദേശീയ തലത്തിൽ 98.47ശതമാനം മാർക്ക് നേടി സംഗീത പി.എസ് ഒൻപതാം റാങ്കും 97. 2 ശതമാനം മാർക്ക് നേടി കാവ്യ ശ്രീ ഗോപൻ 14ാം റാങ്കും കരസ്ഥമാക്കി.23 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ വൺ നേടി.