
കഴക്കൂട്ടം: ജ്യോതിസ് സെൻട്രൽ സ്‌കൂളിന് സി.ബി.എസ്.ഇ പന്ത്റണ്ടാം ക്ലാസിലും പത്താം ക്ളാസിലും ദേശീയതലത്തിൽ തിളക്കമാർന്ന വിജയം.പന്ത്റണ്ടാം ക്ലാസിൽ 176 വിദ്യാർത്ഥികളും ഫസ്റ്റ്ക്ലാസ് നേടിയപ്പോൾ 134 പേർ ഡിസ്റ്റിംഗ്ഷനും 46 പേർ 90 ശതമാനത്തിനു മുകളിലും 18 പേർ എല്ലാ വിഷയങ്ങൾക്കും എ വണ്ണും കരസ്ഥമാക്കി. ദേശീയ തലത്തിൽ അനൗഷ്‌ക എം.ബി. 492 (ഹ്യുമാനിറ്റിസ് ) മാർക്കോടെ എട്ടാം റാങ്കും ഗൗരി ബിന്ദു 491(കോമേഴ്സ് ) ഒമ്പതാം റാങ്കും വി.സനറ്റ് 486 മാർക്കോടെ (സയൻസ്) ഒന്നാം സ്ഥാനത്തെത്തി.അഗസ്ത്യ രാജ്,ജയ്മി പണ്ഡിറ്റ് എന്നിവർ 484 മാർക്ക് വീതവും മേഘ്ന പി,നിഖിൽ കെ.നിക്സൺ എന്നിവർ 482 മാർക്ക് (സയൻസ്) വീതവും നേടി രണ്ടും മൂന്നും സ്ഥാനങ്ങൾ പങ്കിട്ടു.പത്താം ക്ലാസിൽ പരീക്ഷ എഴുതിയ 144 പേർ ഫസ്റ്റ് ക്ലാസ് നേടി.ഇവരിൽ 120 പേർ ഡിസ്റ്റിംഗ്ഷനും 53 പേർ 90 ശതമാനത്തിനു മുകളിലും 25 പേർ എല്ലാ വിഷയങ്ങൾക്കും എ വണ്ണും നേടി.ദേശീയതലത്തിൽ 494 മാർക്കോടെ നന്ദന എസ്.നായർ ആറാം റാങ്കും അഫ്റ അൻവർ 491 മാർക്കോടെ ഒമ്പതാം റാങ്കും സാറാ ജോൺ,ശ്രയദിവ്യ എന്നിവർ 490 മാർക്കോടെ പത്താം റാങ്കും കരസ്ഥമാക്കി.