
ഉദിയൻകുളങ്ങര:പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവിൽ പൂർത്തീകരിച്ച ഇഞ്ചിവിള ഗവൺമെന്റ് എൽ.പി.സ്‌കൂൾ ഇരുനില കെട്ടിടം മന്ത്രി വി.ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്തു.വിദ്യാഭ്യാസ രംഗത്തിന് മുന്തിയ പരിഗണനയാണ് ഇടതുപക്ഷ സർക്കാർ നൽകുന്നതെന്നും അതിന്റെ ഭാഗമായി വിദ്യാലയങ്ങൾ ഹൈടെക് ആക്കി മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു.സി.കെ.ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ.ബെൻഡാർവിൻ,ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ വി.ആർ.സലൂജ,ബ്ലോക്ക് ക്ഷേമകാര്യ ചെയർപേഴ്സൺ വിനിത കുമാരി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ബിജു എന്നിവർ ആശംസകൾ നേർന്നു.പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ എ.ടി.അനിതാറാണി,എസ്.വീണ,പഞ്ചായത്ത് അംഗങ്ങളായ ടി.എസ്.മായ,അനിത,ക്രിസ്തുരാജ്,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ.എസ്.അജയകുമാർ,എസ്.സുരേഷ്,ജസ്റ്റിൻരാജ് ,മധു,കുടുംബശ്രീ ചെയർപേഴ്സൺ സബൂറ ബീവി, ബി.പി.സി കൃഷ്ണകുമാർ,പി.ടി.എ പ്രസിഡന്റ് ബി.അശ്വതി എന്നിവർ സംസാരിച്ചു.എ.ഇ. പ്രിമി.എസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായാത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത സ്വാഗതവും പ്രഥമ അദ്ധ്യാപിക എൻ.കെ.വെർജിൻ നന്ദിയും പറഞ്ഞു