പാറശാല: സി.ബി.എസ്.ഇ പന്ത്രണ്ട്, പത്ത് ക്ലാസുകളിലെ പരീക്ഷകളിൽ ഭാരതീയ വിദ്യാപീഠം സ്‌കൂളിന് നൂറ് മേനി വിജയം. പ്ലസ് ടു സയൻസ് വിഭാഗത്തിൽ 90 ശാതമാനം മാർക്ക് നേടിയ സന്ദീപ് ശിവൻ.എസ്, ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 94 ശതമാനം മാർക്ക് നേടിയ ഗൗരി ആർ.നായർ എന്നിവർ ഒന്നാമതെത്തി. സയൻസ് വിഭാഗത്തിൽ പരീക്ഷ എഴുതിയ 39 പേരിൽ നാല് പേർ തൊണ്ണൂറ് ശതമാനത്തിന് മുകളിൽ മാർക്ക് നേടി. പതിനേഴ് പേർക്ക് ഡിസ്റ്റിംഗ്‌ഷനും,പതിനഞ്ച് പേർക്ക് ഫസ്റ്റ് ക്ലാസും, മൂന്ന് പേർക്ക് സെക്കൻഡ് ക്ലാസും ലഭിച്ചു. ഹ്യുമാനിറ്റീസിൽ പരീക്ഷ എഴുതിയ ഒൻപത് പേരിൽ 2 പേർ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. 6 പേർക്ക് ഡിസ്റ്റിംഗ്ഷനും ഒരാൾക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. പത്താം ക്ലാസിൽ പരീക്ഷ എഴുതിയ 86 പേരിൽ ആർദ്ര പി.നായർ 97 ശതമാനത്തിന് മുകളിൽ മാർക്ക് നേടി ഒന്നാം സ്ഥാനത്തെത്തി..21 പേർക്ക് 90 ശതമാനത്തിന് മുകളിലും, 42 പേർക്ക് ഡിസ്റ്റിംഗ്ഷനും,19 പേർക്ക് ഫസ്റ്റ് ക്ലാസും, 4 പേർക്ക് സെക്കൻഡ് ക്ലാസും ലഭിച്ചു. മലയാളം, തമിഴ്, സോഷ്യൽ സയൻസ് വിഷയങ്ങളിലെ വിദ്യാർത്ഥികൾക്ക് മുഴുവൻ മാർക്ക് നേടാനായതും അഭിമാനകരമായി.