srmu

തിരുവനന്തപുരം:എസ്.ആർ.എം.യു.വർക്കല ബ്രാഞ്ച് സമ്മേളനം നടത്തി.ഡിവിഷണൽ സെക്രട്ടറി ഗോപീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.അസി.ജനറൽ സെക്രട്ടറി അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ഡിവിഷണൽ അസിസ്റ്റന്റ് സെക്രട്ടറിമാരായ സതീഷ് കുമാർ,ഗിരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.ഡി.ആർ.ഇ.യു. മുൻ ബ്രാഞ്ച് സെക്രട്ടറി ആർ. സജുവിന് ചടങ്ങിൽ വെച്ച് എസ്.ആർ.എം.യു അംഗത്വം നൽകി.വർക്കലയിൽ നിന്ന് കൊല്ലത്തേക്ക് സ്ഥലംമാറിപോകുന്ന ഗിരീഷിന് ചടങ്ങിൽ യാത്രയയപ്പ് നൽകി.ബ്രാഞ്ച് പ്രസിഡന്റ് ഷിജു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രവീൺകുമാർ സ്വാഗതവും അഖിൽ നന്ദിയും പറഞ്ഞു.