railway

തിരുവനന്തപുരം:സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ അപൂർവ്വ സ്റ്റാമ്പുകളുടെ മൂന്ന് ദിവസത്തെ പ്രദർശനം ഇന്നലെ ആരംഭിച്ചു.ഡിവിഷണൽ റെയിൽവേ മാനേജർ ആർ.മുകുന്ദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ പി.ടി.ബെന്നി,ഡിവിഷണൽ പേഴ്സണൽ ഒാഫീസർ ലിപിൻരാജ് തുടങ്ങിയവർ സംസാരിച്ചു.എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർ ടോണിഷ് തോമസിന്റെ സ്റ്റാമ്പ് ശേഖരത്തിലെ സ്വതന്ത്ര്യസമരവും റെയിൽവേയുമായി ബന്ധപ്പെട്ട സ്റ്റാമ്പുകളുടെ പ്രദർശനമാണ് നടത്തുന്നത്.