bjp

മലയിൻകീഴ് :രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ഒരു എം.എൽ.എ ദ്രൗപതി മുർമുവിന് വോട്ട് ചെയ്തതിനെ സംബന്ധിച്ച് പിണറായി സർക്കാർ ഉടൻ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ സാദ്ധ്യതയുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.പേയാട് ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനവും പ്രതിഭാസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. .ഇടതു,വലത് മുന്നണികൾ രാഷ്ട്രീയ ഭിക്ഷാംദേഹിയായ യശ്വന്ത് സിൻഹയെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കിയപ്പോൾ പാർട്ടി ലൈനുകൾ ക്രോസ് ചെയ്ത് ഒരു എം.എൽ.എ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യുകയായിരുന്നു.അത് നിഷേത്മക, വർഗീയപ്രീണന രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തായിരുന്നുവെന്ന് സുരേന്ദ്രൻ പറഞ്ഞു..വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവർ, എസ്.എസ്.എൽ.സി,പ്ലസ്.ടു വിജയികൾ എന്നിവരെ ആദരിച്ചു.പേയാട് ഏര്യാ വൈസ് പ്രസിഡന്റ് അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് അഡ്വ.വി.വി.രാജേഷ്,സംസ്ഥാന നേതാക്കളായ എരുത്താവൂർ ചന്ദ്രൻ,കാട്ടാക്കട സന്തോഷ്,മണ്ഡലം പ്രസിഡന്റ് തിരുനെല്ലിയൂർ സുധീഷ്,ജില്ലാ നേതാക്കളായ തിരുമല വേണുഗോപാൽ,സി.എസ്.അനിൽ,മണ്ഡലം ജനറൽ സെക്രട്ടറി ചെറുകോട് അനിൽ,പൊട്ടൻകാവ് മണി,വിളപ്പിൽ ശ്രീകുമാർ,എസ്. കാർത്തികേയൻ,രാജേഷ് ബാബു,പിറയിൽ രതീഷ്,ബിനു,വിളപ്പിൽ ദീപക് എന്നിവർ സംസാരിച്ചു.