local

കിളിമാനൂർ:ജനാധിപത്യ മഹിളാ അസോസിയേഷൻ വഞ്ചിയൂർ ലോക്കൽ സമ്മേളനം ഏരിയാ പ്രസിഡന്റ് ശ്രീജാ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.രക്തസാക്ഷിപ്രമേയം സീനയും അനുശോചന പ്രമേയം ഷമീനാ നൗഷാദും അവതരിപ്പിച്ചു.സ്വാഗത സംഘം ചെയർമാൻ എം.കെ.രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.ഏരിയാ സെക്രട്ടറി ശ്രീജാ ഷൈജു ദേവ് സംഘടനാ റിപ്പോർട്ടും ലോക്കൽ സെക്രട്ടറി സുഭദ്രാ സേതുനാഥ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.ജില്ലാ ട്രഷറർ ഡി.സ്മിത, പ്രസിഡന്റ് എം.ഗീത എന്നിവർ സംസാരിച്ചു.കശുവണ്ടി വികസന കോർപ്പറേഷൻ ഭരണ സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഏരിയാ സെക്രട്ടറി ശ്രീജാ ഷൈജുദേവിനെ ആദരിച്ചു.ഭാരവാഹികളായി വഞ്ചിയൂർ സീന (പ്രസിഡന്റ്),ശ്രീദേവി,ജ്യോതി (വൈസ് പ്രസിഡന്റ്),സുഭദ്രാ സേതുനാഥ് ( സെക്രട്ടറി),ഷമീന ,ശ്രീലേഖ (ജോയിന്റ് സെക്രട്ടറി ),കവിത(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.