vipinsreekumar

വിതുര:ജോലികഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന വിതുര സ്വദേശി യുവതിയെ തടഞ്ഞുനിർത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയും നഗ്നതാപ്രദർശനം നടത്തുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു.നെടുമങ്ങാട് ആനാട് കുന്നത്തുമല വിപിൻഹൗസിൽ എസ്.വിപിൻശ്രീകുമാറാണ് (33) പിടിയിലായത്.യുവതിയുടെ വീട്ടിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരെ വിജനമായ സ്ഥലത്താണ് സംഭവം.ലഹരിക്കടിമയായ പ്രതി പതിയിരുന്നാണ് യുവതിക്ക് നേരെ ആക്രമണം നടത്തിയത്.ഒാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ യുവതി മകനെ ഫോണിൽ വിളിക്കുകയും ഉടൻ ബൈക്കിലെത്തിയ മകനേയും പ്രതി മർദ്ദിച്ചതായും പരാതിയിൽ പറയുന്നു.വിതുര സി.ഐ.എസ്.ശ്രീജിത്, എസ്.ഐമാരായ വിനോദ്കുമാർ,ഇർഷാദ്,എ.എസ്.ഐ പത്മകുമാർ,എസ്.സി.പി.ഒ.രാംകുമാർ എന്നിവർ ചേർന്നാണ് വിപിൻശ്രീകുമാറിനെ അറസ്റ്റുചെയ്തത്.നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.