
വിതുര. കോൺഗ്രസ് തൊളിക്കോട് ടൗൺ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊളിക്കോട് പ്രതിഭാസംഗമം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരിനാഥൻ ഉദ്ഘാടനം ചെയ്തു. തൊളിക്കോട് ഷംനാദ് അദ്ധ്യക്ഷതവഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽമാങ്കൂട്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി.കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം.ഷഫീർ മുഖ്യാതിഥിയായിരിന്നു.. ഡി.സി.സി ജനറൽസെക്രട്ടറി തോട്ടുമുക്ക് അൻസർ, കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് മലയടിപുഷ്പാംഗദൻ,കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായംസുധാകരൻ,ചായം സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് കെ.ഉവൈസ്ഖാൻ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം എസ്.എസ്.ഫർസാന, കെ.എൻ. അൻസർ, തൊളിക്കോട് ടൗൺവാർഡ്‌മെമ്പർ ഷെമിഷംനാദ്, തൊളിക്കോട്ഷാൻ, യൂത്ത് കോൺഗ്രസ് വിതുര മണ്ഡലം പ്രസിഡന്റ് സുധിൻസുദർശൻ, തോട്ടുമുക്ക് സലീം, പൊൻപാറ സതീശൻ ,അമൽ പനയ്‌ക്കോട് എന്നിവർ പങ്കെടുത്തു..എസ്.എസ്.എൽ.സി പ്ലസ്ടൂ പരീക്ഷകളിൽ മികച്ചവിജയം നേടിയവരെ ഉപഹാരം നൽകി അനുമോദിച്ചു.