ബാലരാമപുരം:സി.ബി.എസ്.ഇ പരീക്ഷയിൽ ആറാലുംമൂട് ശ്രീവിവേകാനന്ദ മെമ്മോറിയൽ പബ്ലിക് സ്കൂളിലെ പത്ത്,​ പന്ത്രണ്ട് ക്ലാസിലെ വിദ്യാർത്ഥികൾ നൂറ് മേനി വിജയം സ്വന്തമാക്കി.പത്താം ക്ലാസിൽ പരീക്ഷയെഴുതിയ 57 കുട്ടികളിൽ 22 പേർ 90 ശതമാനവും 10 പേർ 80 ശതമാനവും 25 പേർ 75 ശതമാനവും മാർക്ക് നേടി ഉന്നതവിജയം കരസ്ഥമാക്കി.ആനന്ദ്.പി.ആർ 98 ശതമാനം മാർക്ക് നേടി സ്കൂൾ ടോപ്പറായി.എസ്.എസ്.സി.ഇ സയൻസ് വിഭാഗത്തിൽ 21 പേർ പരീക്ഷ എഴുതിയതിൽ നാല് പേർ 90 ശതമാനവും 10 പേർ 80 ശതമാനവും 7 പേർ 70 ശതമാനവും മാർക്ക് നേടി മികച്ച വിജയം കൈവരിച്ചു. 96 ശതമാനം മാർക്കുകളോടെ ഭവ്യ. ആർ.വി സ്കൂൾ ടോപ്പറായി.എസ്.എസ്.സി.ഇ കോമേഴ്സ് വിഭാഗത്തിൽ പരീക്ഷ എഴുതിയ 16 കുട്ടികളിൽ 5 പേർ 90 ശതമാനവും 6 പേർ 80 ശതമാനവും 5 പേർ 70 ശതമാനവും മാർക്കുകൾ നേടി സ്കൂളിനഭിമാനമായി. വിജയികളെ സ്കൂൾ ചെയർമാൻ വി.എൻ.പി രാജ്,​ ഡയറക്ടർ ഷീജ.എൻ,​ പ്രിൻസിപ്പൽ ജിൻസ് തോമസ്,​ ചീഫ് കോർഡിനേറ്റർ ലത ജൂബി എന്നിവർ അഭിനന്ദിച്ചു.