വിതുര: രാഷ്ടപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർവുവിന് ആദിവാസി മഹാസഭ സംസ്ഥാനകമ്മിറ്റിയോഗം അഭിനന്ദനം രേഖപ്പെടുത്തി. സംസ്ഥാനപ്രസിഡന്റ് മോഹനൻത്രിവേണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽസെക്രട്ടറി എസ്. കുട്ടപ്പൻകാണി അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രപതിക്ക് ആദിവാസികാണിക്കാർ സംയുക്തസംഘം സംസ്ഥാനപ്രസിഡന്റ് മേത്തോട്ടം പി. ഭാർഗവൻ, സംസ്ഥാന ജനറൽസെക്രട്ടറി പൊൻപാറ കെ. രഘു എന്നിവരും അഭിനന്ദനം അറിയിച്ചു.