വർക്കല: സി.ബി.എസ്.ഇ 10, 12 ക്ലാസ് പരീക്ഷകളിൽ അയിരൂർ എം.ജി.എം മോഡൽ സ്കൂളിന് ഈ വർഷവും നൂറ്മേനി വിജയം. 10-ാം ക്ലാസ് പരീക്ഷയിൽ 500ൽ 494 മാർക്കോടെ ശ്രേയ.എസ്.എസ് ഒന്നാം സ്ഥാനവും 488 മാർക്കോടെ ഗൗരിപാർവതി രണ്ടാം സ്ഥാനവും 484 മാർക്കോടെ ആകാശ്.എസ് മൂന്നാം സ്ഥാനവും നേടി. 12-ാം ക്ലാസ് സയൻസ് വിഷയത്തിൽ 500ൽ 494 മാർക്ക് നേടിയ അൻസിൽ.എസ്.എസ് ഒന്നാം സ്ഥാനവും 476 മാർക്ക് നേടിയ അലിഷ ഷാഹിന രണ്ടാം സ്ഥാനവും 474 മാർക്ക് നേടിയ ഫർസാന.എ മൂന്നാം സ്ഥാനവും കോമേഴ്സ് വിഭാഗത്തിൽ 462 മാർക്കോടെ അലീനാഷിയാം ഒന്നാം സ്ഥാനവും 440 മാർക്കോടെ സൂര്യഗായത്രി രണ്ടാം സ്ഥാനവും 402മാർക്കോടെ ഫർഹാന.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഉന്നതവിജയം നേടിയ എല്ലാ വിദ്യാർത്ഥികളെയും പ്രിൻസിപ്പൽ ഡോ.എസ്.പൂജ, ട്രസ്റ്റ് സെക്രട്ടറി ഡോ.പി.കെ.സുകുമാരൻ എന്നിവർ അനുമോദിച്ചു.