take

നെയ്യാറ്റിൻകര: മുഖ്യമന്ത്രിയുടെ 100ദിന കർമ്മ പരിപാടിയിലുൾപ്പെടുത്തി നഗരസഭ അമരവിളയിൽ നിർമ്മിച്ച വഴിയിടം ടേക്ക് എ ബ്രേക്ക് കെട്ടിടം പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കാത്തതിനെതിരെ പ്രതിഷേധം ശക്തം. 20 ലക്ഷം രൂപ ചെലവാക്കി നിർമ്മിച്ച കെട്ടിടമാണ് ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും അടഞ്ഞു കിടക്കുന്നത്. നഗരസഭ നെയ്യാറ്റിൻകര മിനി സിവിൽ സ്റ്റേഷനകത്തും 2 മാസം മുമ്പ് നിർമ്മിച്ച ടേക്ക് എ ബ്രേക്ക് കെട്ടിടവും ഉദ്ഘാടനം കഴിഞ്ഞ ശേഷവും തുറന്ന് പ്രവർത്തിപ്പിക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. സംസ്ഥാന ശുചിത്വ മിഷന്റെ ധനസഹായത്തോടെയാണ് നഗരസഭയിൽ രണ്ടിടത്തും ടേക്ക് എ ബ്രേക്ക് പദ്ധതി നടപ്പിലാക്കിയത്. അമരവിള ചന്തയ്ക്കുള്ളിൽ സ്ഥാപിച്ച കെട്ടിടത്തിലേക്ക് കുടിവെള്ള കണക്ഷനുമായി ബന്ധപ്പെട്ട പൈപ്പുകൾ സ്ഥാപിക്കാൻ അധികൃതർ വൈകുന്നത് കാരണം കുടിവെള്ളം ലഭിക്കാത്തതാണ് ഇതുവരെയും കെട്ടിടം പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കാൻ അധികൃതർ വൈകുന്നതിന് കാരണം.