ആറ്റിങ്ങൽ:അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ വഞ്ചിയൂർ ലോക്കൽ കമ്മിറ്റി സമ്മേളനം ഏരിയ പ്രസിഡന്റ് ശ്രീജ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എം.ഗീത അദ്ധ്യക്ഷത വഹിച്ചു.കശുഅണ്ടി വികസന കോർപ്പറേഷൻ ഭരണസമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ശ്രീജ ഷൈജുദേവിനെയും എസ്.എസ്.എൽ.സി,​പ്ലസ് ടു ഉന്നത വിജയികളെയും അനുമോദിച്ചു.ഷമി നൗഷാദ്,​എം.കെ.രാധാകൃഷ്ണൻ,​ സുഭദ്ര സേതുനാഥ്,​ ഡി.സ്മിത എന്നിവർ സംസാരിച്ചു.ഭാരവാഹികളായി വഞ്ചിയൂർ സീന( പ്രസിഡന്റ്)​,​ ശ്രീദേവി,​ ജ്യോതി (വൈസ് പ്രസിഡന്റുമാർ)​,​ സുഭദ്ര സേതുനാഥ്( സെക്രട്ടറി)​,​ ഷമി നൗഷാദ്,​ ശ്രീലേഖ( ജോയിന്റ് സെക്രട്ടറിമാർ)​,​ കവിത ( ട്രഷറർ)​ എന്നിവരെ തിരഞ്ഞെടുത്തു.