തിരുവനന്തപുരം: ബഹുമുഖപ്രതിഭ അഭിജിത്തിന്റെ ഓർമ്മയ്ക്കായി കേരളസർവകലാശാല ജൈവവൈവിദ്ധ്യ സംരക്ഷണകേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെ അഭിജിത് ഫൗണ്ടേഷൻ ശ്രീചിത്രാഹോമിൽ നക്ഷത്രവനമൊരുക്കും.25ന് വൈകിട്ട് 4 ന് തിരുവനന്തപുരം പ്രസ്‌ക്ലബ് ഫോർത്ത് എസ്റ്റേറ്റ് ഹാളിൽ നടക്കുന്ന അഭിജിത് അനുസ്മരണ ചടങ്ങ് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും.ഫൗണ്ടേഷന്റെ ജീവകാരുണ്യ സേവനപ്രവർത്തനങ്ങളുടെ ഭാഗമായി നെയ്യാറ്റിൻകര എൽഡേഴ്സ് ഫോറത്തിന്റെ 'ഹാപ്പിഹോമി'ൽ നിർമ്മിച്ചുനൽകിയ മുറിയുടെ താക്കോൽ ദാനം അദ്ദേഹം നിർവഹിക്കും.ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോർജ് ഓണക്കൂർ അദ്ധ്യക്ഷത വഹിക്കും.മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശ്രീചിത്രാഹോം സൂപ്രണ്ട് വി. ബിന്ദുവിന് നക്ഷത്രമരത്തൈകൾ കൈമാറി നക്ഷത്രവനം പദ്ധതി ഉദ്ഘാടനം ചെയ്യും.ചികിത്സാ സഹായം സി.പി.എം നേതാവ് എം. വിജയകുമാറും പഠനസഹായം മാനേജിംഗ് ട്രസ്റ്റി കോട്ടുകാൽ കൃഷ്ണകുമാറും വിതരണം ചെയ്യും.ഫൗണ്ടേഷൻ മുഖ്യരക്ഷാധികാരി ജസ്റ്റിസ് എം.ആർ.ഹരിഹരൻനായർ, ക്രൈസ്റ്റ്നഗർ എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഫാ. മാത്യു തെങ്ങുംപള്ളി, കേരളസർവകലാശാല ജൈവവൈവിദ്ധ്യ സംരക്ഷണകേന്ദ്രം ഡയറക്ടർ ഡോ. ഗംഗാപ്രസാദ്, ഹാപ്പിഹോം പ്രസിഡന്റ് വി.കെ.എൻ.പണിക്കർ ഫൗണ്ടേഷൻ വർക്കിംഗ് ചെയർമാൻ എസ്. പ്രകാശ്, ജനറൽ സെക്രട്ടറി അജിത് വെണ്ണിയൂർ തുടങ്ങിയവർ പങ്കെടുക്കും.