വർക്കല: സി.ബി.എസ്.ഇ പത്ത്,പന്ത്റണ്ട് പരീക്ഷകളിൽ ശിവിഗിരി ശ്രീനാരായണ സീനിയർ സെക്കന്ററി സ്കൂളിന് ഉന്നത വിജയം. 10-ാം ക്ലാസ് പരീക്ഷയിൽ 500ൽ 486 മാർക്ക് നേടി മിന്നുംഅരുണും എസ്.സീതാലക്ഷ്മിയും ഒന്നാം സ്ഥാനം പങ്കിട്ടു.നക്ഷത്ര.എസും അനന്തികബിനീഷും എഒൺ കരസ്ഥമാക്കി.58 കുട്ടികൾ ഡിസ്റ്റിംഗ്ഷനും 13 കുട്ടികൾ ഫസ്റ്റ്ക്ലാസും നേടി. 12-ാം ക്ലാസ് പരീക്ഷയിൽ 493 മാർക്ക് നേടിയ ഹൃതിൻസജീവ് കോമേഴ്സിൽ ഒന്നാം സ്ഥാനം നേടി.സയൻസിൽ 481 മാർക്ക് നേടിയ ഷിറിൻ ജോയിലാലും ശ്രുതി.എസും ഒന്നാം സ്ഥാനം പങ്കുവച്ചു. 35 കുട്ടികൾ ഡിസ്റ്റിംഗ്ഷനും 33 കുട്ടികൾ ഫസ്റ്റ്ക്ലാസും നേടി. വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും സ്കൂൾ മാനേജർ സ്വാമി ഋതംഭരാനന്ദ, പ്രിൻസിപ്പൽ സ്മിത.ടി എന്നിവർ അഭിനന്ദിച്ചു.