വിതുര: ലൈബ്രറികൗൺസിൽ തൊളിക്കോട് പഞ്ചായത്ത്സമിതിയുടെയും തൊളിക്കോട് പഞ്ചായത്ത് സി.ഡി.എസിന്റെയും നേതൃത്വത്തിൽ പുളിച്ചാമല സന്ധ്യാഗ്രാമീണഗ്രന്ഥശാലയിൽ കരിയർഗൈഡൻസ് ബോധവത്കരണക്ലാസ് സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാനസെക്രട്ടറി വി.കെ. മധു ഉദ്ഘാടനം ചെയ്തു. തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ. ഗോപാലകൃഷ്ണൻ, തൊളിക്കോട് പഞ്ചായത്ത് സി.ഡി.എസ് അദ്ധ്യക്ഷ ഷംനാനവാസ്, പഞ്ചായത്ത് സമിതികൺവീനർ ആർ.കെ. രാഹുൽ എന്നിവർ പങ്കെടുത്തു. ശ്രീകാന്ത് നാരായണൻ, സോൽവിൻ എന്നിവർ ക്ലാസെടുത്തു.