നെയ്യാറ്റിൻകര:സി.ബി.എസ്.ഇ പത്താംക്ലാസ്, ലസ് ടു പരീക്ഷയിൽ നെയ്യാറ്റിൻകര ഊരൂട്ടുകാല ഡോ.ജി.ആർ പബ്ലിക് സ്കൂളിന് 100 മേനി വിജയം.പത്താം ക്ലാസിൽ 162 പേരും പ്ലസ് ടുവിൽ 84 പേരും പരീക്ഷയെഴുതി. പത്താം തരത്തിൽ 124 പേ‌‌‌ർ ഡിസ്റ്റിംഗ്ഷനും 31 പേർ ഫസ്റ്റ് ക്ലാസും 7 പേർ സെക്കന്റ് ക്ലാസും കരസ്ഥമാക്കി.കീർത്തന എസ്.നായർ,ജെഫിയ ഐ എന്നിവർ ഒന്നാം സ്ഥാനവും ഗായത്രി എസ്.നായർ,കരിഷ്മ എസ്.മോഹൻ എന്നിവർ രണ്ടാം സ്ഥാനവും അനീന,ലവ്യ എസ്.നായർ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്ളസ് ടു പരീക്ഷയിൽ സയസൻസ് ബാച്ചിൽ 98 ശതമാനം മാർക്ക് നേടി മീനു.എസ്.എ ഒന്നാം സ്ഥാനവും 97.4ശതമാനംമാർക്ക് നേടി അഭികൃഷ്ണ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 91.6ശതമാനം മാർക്ക് നേടി കോമേഴ്സിൽ ആർദ്ര വി.നായർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.