തിരുവനന്തപുരം : പേട്ട സെന്റ് ആൻസ് ഫെറോന ദൈവാലയത്തിൽ വിശുദ്ധ അന്നയുടെ തിരുനാൾ 31വരെ നടക്കും.ഇന്ന് രാവിലെ 6.30ന് കൊടിയേറ്റ് നടക്കും,തുടർന്നുള്ള ദിവസങ്ങളിൽ ദിവ്യബലിയും ജപമാലയും,30ന് വൈകിട്ട് 530ന് സന്ധ്യാ വന്ദന പ്രാർത്ഥനയ്ക്ക് പേട്ട ഫെറോന വികാരി ഫാ.റോബിൻസൺ.എഫ് മുഖ്യകാർമ്മികത്വം വഹിക്കും.തുടർന്ന് ജൂബിലി ആശുപത്രി മാനേജിംഗ് ഡയറക്ടർ ഫാ.തിയഡോഷ്യസ് വചനപ്രഘോഷണം നടത്തും.സമാപന ദിവസമായ 31ന് രാവിലെ 9.30ന് പൊന്തഫിക്കൽ ദിവ്യബലിയ്ക്ക് ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ.ക്രിസ്തുദാസ്.ആർ മുഖ്യകാർമികത്വം വഹിക്കും.