photo

പാലോട്:എൻ.സി.പി വാമനപുരം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൻ.സി.പി മുൻ സംസ്‌ഥാന പ്രസിഡന്റ്‌ ഉഴവൂർ വിജയന്റെ അഞ്ചാമത് ചരമ വാർഷിക ദിനാചരണം എൻ.സി.പി നന്ദിയോട് മണ്ഡലം കമ്മിറ്റി ഒാഫീസിൽ സംഘടിപ്പിച്ചു. ബ്ലോക്ക്‌ കമ്മിറ്റി പ്രസിഡന്റ്‌ ഇളവട്ടം ശ്രീധരന്റെ അദ്ധ്യക്ഷതയിൽ സംസ്‌ഥാന സെക്രട്ടറി നന്ദിയോട് സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി പുലിയൂർ ജി.പ്രകാശ്,സംസ്‌ഥാന ജനറൽ സെക്രട്ടറി സി.വി.ശരവണൻ,ബ്ലോക്ക്‌ ജനറൽ സെക്രട്ടറി അരുൺ കുമാർ,വെള്ളാഞ്ചിറ ബ്ലോക്ക്‌ ട്രഷറർ ജോയി,പെരിങ്ങമ്മല മണ്ഡലം വൈസ് പ്രസിഡന്റ്‌ മോഹൻ ദാസ് എന്നിവർ പങ്കെടുത്തു.