വിതുര:ചെറ്റച്ചൽ മരുതുംമൂട് സ്വദേശാഭിമാനിഗ്രന്ഥശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷപരിപാടികളുടെ ഭാഗമായി വിപുലമായ സൗകര്യങ്ങളോടെ ഗ്രന്ഥശാലയിൽ സജ്ജീകരിച്ച റഫറൻസ് വിഭാഗത്തിന്റെ ഉദ്ഘാടനം സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു നിർവഹിച്ചു.ഗ്രന്ഥശാലാപ്രസിഡന്റ് ടി.വി.രാമചന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു.പെരുമ്പുഴ ഫൗണ്ടേഷൻ നൽകിയ പുസ്തകങ്ങൾ താലൂക്ക് ലൈബ്രറികൗൺസിൽ സെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ ഏറ്റുവാങ്ങി.ഗ്രന്ഥശാലാസെക്രട്ടറി ഡോ.കെ.ഷിബു,പെരുമ്പുഴ ഫൗണ്ടേഷൻ അംഗങ്ങളായ സോമൻചിറ്റല്ലൂർ,ബിജുപെരുമ്പുഴ,ടി.പി.വിശ്വനാഥൻ,അനിരുദ്ധൻനിലമേൽ, എം.എം.സാലി,ശുഭാജയചന്ദ്രൻ,എസ്.ബിനു,കുമാരിആര്യലക്ഷ്മി,സൂഫിയാൻ,കെ.രത്നാകരൻ എന്നിവർ പങ്കെടുത്തു.