കടയ്ക്കാവൂർ: വർക്കല മണ്ഡലത്തിന്റെ നേതൃത്വത്തിൽ ഗുരു ധർമ്മ പ്രചാരണ സഭ യോഗം ഇന്ന് വൈകിച്ച് 4ന് പ്ലാവഴികം ഉത്രാടം ഹാളിൽ നടക്കും.സ്വാമിസച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും.സഭ മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു അദ്ധ്യക്ഷത വഹിക്കും.ശിവഗിരി മഠത്തിലെ മറ്റു സന്യാസി ശ്രേഷ്ഠരും ഗുരു ധർമ്മ പ്രചാരണ സഭാ കേന്ദ്രകമ്മിറ്റി അംഗങ്ങളും യോഗത്തിൽ സംസാരിക്കും.എസ്.എസ്.എൽ.സി,ഹയർ സെക്കൻഡറി,യൂണിവേഴ്സിറ്റി പരീക്ഷകളിൽ വിജയം നേടിയ യൂണിറ്റ് അംഗങ്ങളുടെ കുട്ടികളെ അനുമോദിക്കും.വെട്ടൂർ,വിളബ്ഭാഗം,പ്ലാവഴികം,ചെറുപൊട്ടൻകുഴി,കായിക്കര,മൂലൈതോട്ടം എന്നീ യൂണിറ്റുകളിലെ വനിതളുടെ നേതൃത്വത്തിലാണ് പ്രാർത്ഥന സംഘത്തിന്റെ രൂപീകരണം.