
തിരുവനന്തപുരം: അച്ചടി വകുപ്പിൽ ഗുരുതരമായ പ്രതിസന്ധികൾ നിലനിൽക്കുന്നതായും അത് പരിഹരിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും ഐ.എൻ.ടി.യു.സി ആവശ്യപ്പെട്ടു. അച്ചടി വകുപ്പിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന സർക്കാർ നീക്കത്തിനും കെടുകാര്യസ്ഥതയ്‌ക്കുമെതിരെ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിലുള്ള കേരള ഗവ. പ്രസ് വർക്കേഴ്സ് കോൺഗ്രസ് അച്ചടി വകുപ്പ് കാര്യാലയത്തിന് മുമ്പിൽ പ്രതിഷേധ ധർണ നടത്തി.
ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ ധർണ ഉദ്ഘാടനം ചെയ്‌തു. യോഗത്തിൽ കൈമനം പ്രഭാകരൻ, വഞ്ചിയൂർ രാധാകൃഷ്ണൻ, ഷാജി കുര്യൻ, കരമന അനിൽ, ടി.ജോയി, വി.ബി.സതീഷ് , സന്തോഷ് കുമാർ, ശിവപ്രകാശ്, ബി.വിനോദ്, എ.എൻ. സജീദ്, വി.ബി. ജോൺ എന്നിവർ പങ്കെടുത്തു.