തിരുവനന്തപുരം: അരുവിപ്പുറം പുലിവാതുക്കൽ ശ്രീ യോഗീശ്വര ദേവ ക്ഷേത്രത്തിൽ കർക്കടക വാവുബലി തർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 28ന് രാവിലെ 5 മുതൽ ബലികർമ്മങ്ങൾ ആരംഭിക്കും. ക്ഷേത്രസന്നിധിയിൽ ബലികർമ്മങ്ങൾ ചെയ്യുന്നതിനും സമീപമുള്ള ചിറ്റാർ നദിയിൽ സ്നാനം ചെയ്യുന്നതിനുമുള്ള സജ്ജീകരണങ്ങൾ ചെയ്തിട്ടുണ്ട്. ബലികർമ്മത്തിൽ പങ്കെടുക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയതായി ട്രസ്റ്റ് സെക്രട്ടറി കെ.എസ്. മനോജ് അറിയിച്ചു.