കല്ലമ്പലം:ഏക കെ.എസ്.ഇ.ബി സബ്സെന്റർ നിർത്തലാക്കരുതെന്ന് മണമ്പൂർ ഗ്രാമപഞ്ചായത്ത് നിവാസികൾ. പതിനായിരത്തിലേറെ കൺസ്യൂമറുകളുള്ള കെ.എസ്.ഇ.ബി സെന്ററാണ് കവലയൂർ.സബ് സെന്റർ നിർത്തലാക്കിയാൽ പേരേറ്റ് മുതൽ കവലയൂർ വരെയുള്ളവർക്കും മണമ്പൂർ,പാർത്തുകോണം,തൊപ്പിച്ചന്ത,പെരുംകുളം പ്രദേശത്തെ ഗുണഭോക്താക്കൾക്ക് 10 കിലോ മീറ്റർ ദൂരെ പോകേണ്ടിവരും.ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ സബ് സെന്റർ നിലനിർത്തേണ്ടതുണ്ട്.കല്ലമ്പലം,ആറ്റിങ്ങൽ,വക്കം,കടയ്ക്കാവൂർ എന്നീ സെക്ഷനുകളിലായി വ്യാപിച്ചു കിടക്കുന്ന പതിനായിരത്തിലേറെ ഉപഭോക്താക്കൾ പഞ്ചായത്തിലുണ്ട്.സബ്സെന്ററുകളെ എകോപിപ്പിച്ച് സെക്ഷൻ ഓഫീസായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് എ.നഹാസ് എം.എൽ.എയ്ക്കും വകുപ്പ് മന്ത്രിക്കും നിവേദനം നൽകി.