ആറ്റിങ്ങൽ:സി.ബി.എസ്.ഇ പരീക്ഷയിൽ ആറ്റിങ്ങൽ ശ്രീ ഗോകുലം പബ്ളിക് സ്കൂളിന് 100 ശതമാനം വിജയം.പന്ത്രണ്ടാം ക്ലാസിൽ 77 വിദ്യാർത്ഥികളിൽ 26 പേർ ഡിസ്റ്റിംഗ്ഷനും 49 പേർ ഫസ്റ്റ് ക്ലാസിനും 2 പേർ സെക്കന്റ് ക്ലാസിനും അർഹത നേടി.സയൻസ് വിഷയത്തിൽ ഭവ്യ എ.ബി 94 ശതമാനം മാർക്കും കമ്പ്യൂട്ടർ സയൻസിൽ ഭാഗ്യ.എ.ബി 95 ശതമാനം മാർക്കും കൊമേഴ്സിൽ ജയലക്ഷ്മി.ജെ.ആർ 94 ശതമാനം മാർക്കും നേടി.പത്താം ക്ലാസിൽ 108 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. 60 പേർക്ക് ഡിസ്റ്റിംഗ്ഷനും 45 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു.