തിരുവനന്തപുരം:സി.ബി.എസ്.എ പത്ത്, പ്ളസ് ടു ഫലപ്രഖ്യാപനത്തിൽ കൊടുങ്ങാനൂർ ഭാരതീയ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂൾ മികച്ച വിജയം നേടി.പത്താം ക്ളാസിൽ 123 പേർ പരീക്ഷ എഴുതിയതിൽ 78 പേർ ഡിസ്റ്റിംഗ്ഷനും 106 പേർ ഫസ്റ്റ് ക്ളാസും നേടി. 493 മാർക്കോടെ എസ്. ദുർഗാ ശങ്കറാണ് സ്കൂൾ ഫസ്റ്റ്. 12-ാം ക്ളാസിൽ 102 പേർ ഡിസ്റ്റിംഗ്ഷനും 40 പേർ ഫസ്റ്റ് ക്ളാസും നേടി. 99.4 ശതമാനം മാർക്കോടെ ഗൗരി എം സ്കൂളിൽ ഒന്നാമതായി.