
പാലോട്: സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ പാലോട് സ്റ്റേറ്റ് ട്രെയിനിംഗ് സെന്ററിൽ കഴിഞ്ഞ അഞ്ച് ദിവസമായി നടന്നു വന്ന നേതൃത്വ പരിശീലന ക്യാമ്പ് സമാപിച്ചു. കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 55 പരിശീലകരാണ് പങ്കാളികളായത്.
ദേശീയ പരിശീലന വിഭാഗം തലവൻ ആർ.കൃഷ്ണസ്വാമി, സീനിയർ ട്രെയിനർ ഡി.ആർ.കെ.ശർമ്മ, സ്റ്റേറ്റ് ട്രെയിനിംഗ് കമ്മീഷണർ എഡ്വേർഡ്.ജെ, സ്റ്റേറ്റ് കമ്മീഷണർ ബാലചന്ദ്രൻ പാറച്ചോട്ടിൽ എന്നിവർ നേതൃത്വം നൽകി. വിവിധ തരം പരിശീലനോപാധികൾ, പഠന വിഷയങ്ങളുടെ ആസൂത്രണം, നിർവഹണം തുടങ്ങി അദ്ധ്യാപക പരിശീലനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് വിവിധ സെക്ഷനുകളിൽ കൈകാര്യം ചെയ്തത്.