schoo

തിരുവനന്തപുരം:സ്കൂൾ പാചകത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ പണിമുടക്കുമെന്ന് സ്‌കൂൾ പാചകത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ്‌ വി.പി.കുഞ്ഞികൃഷ്‌ണൻ പറഞ്ഞു. വിവിധ ആവശ്യങ്ങളുന്നയിച്ച് സ്കൂൾ പാചകത്തൊഴിലാളികൾ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വൈസ്‌പ്രസിഡന്റ്‌ സതീശൻ അദ്ധ്യക്ഷത വഹിച്ചു.എൽ. ഇന്ദിരാദേവി,കെ.പുഷ്‌പ, കെ.ലീല,തങ്കമ്മ ശിവൻ തുടങ്ങിയവർ പങ്കെടുത്തു.ആവശ്യങ്ങൾ അടങ്ങിയ നിവേദനം ഫെഡറേഷൻ മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും സമർപ്പിച്ചു.