vigilance

തിരുവനന്തപുരം: കൊച്ചിയിലെ വൈറ്റില സോണിൽ കോർപ്പറേഷൻ അനുമതി നൽകിയ 'മൂന്നുനില കെട്ടിടം' അന്വേഷിച്ചുപോയ വിജിലൻസ് നാലുനില കെട്ടിടം കണ്ട് കണ്ണുതള്ളി. ഇടപ്പള്ളി വെണ്ണല ജനതാ റോഡിലാണ് ഫയലിലെ മൂന്നുനില കെട്ടിടം നിയമവിരുദ്ധമായി പണിത് നാലുനിലയാക്കിയത്. അതേ സ്ഥലത്ത് മറ്റൊരു വാണിജ്യ കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിൽ ഗോഡൗണും, ബാത്ത് റൂമും. മരട് മുൻസിപ്പാലിറ്റിയിൽ ഹോട്ടലിന്റെ പാർക്കിംഗ് ഏരിയയിൽ ഡൈനിംഗ് റൂം.

സംസ്ഥാനത്തെ കോർപ്പറേഷനുകളിലും മുൻസിപ്പാലിറ്റികളിലും കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ കണ്ടെത്താൻ നടത്തിയ 'ഓപ്പറേഷൻ ട്രൂഹൗസി'ൽ പുറത്തായ ക്രമക്കേടുകളിൽ ചിലതാണിത്.തലസ്ഥാനത്തും കണ്ണൂരിലെ പാനൂരിലും അപേക്ഷ പോലുമില്ലാതെ കെട്ടിടങ്ങൾ നിർമ്മിച്ചതടക്കം ജീവനക്കാരുടെ ഗുരുതര അഴിമതികളും ക്രമക്കേടുകളുമാണ് പുറത്തായത്.അനധികൃത കെട്ടിടങ്ങൾക്ക് ഏജന്റുമാർ മുഖേന കൈക്കൂലി വാങ്ങി ജീവനക്കാർ സഞ്ചയ സോഫ്റ്റ് വെയർ വഴി കെട്ടിട നമ്പർ നൽകിയതായി വ്യക്തമായി. കരുനാഗപ്പളളി മുൻസിപ്പാലിറ്റിയിലും കോട്ടയ്ക്കലുമടക്കം ചില ഓഫീസുകളിൽ സെക്രട്ടറിയുടെയും അസി. എൻജിനീയറുടെയും ഓവർസിയറുടെയും യൂസർ ഐ.ഡിയും പാസ് വേർഡും കരാർ ജീവനക്കാരാണ് ഉപയോഗിക്കുന്നത്.

തിരുവനന്തപുരം വ‍ഞ്ചിയൂരിൽ ഡോക്ടറുടെ ഉടമസ്ഥതയിലുള്ള സ്ഥലം പരിശോധിക്കാതെയാണ് ഷോപ്പിംഗ് കോംപ്ളക്സിന് അനുമതി നൽകിയത്. .റവന്യൂ വിഭാഗം ഉദ്യോഗസ്ഥരിൽ ചിലർ കൈക്കൂലി വാങ്ങി നികുതി ഇളവ് ചെയ്തതിന്റെ തെളിവുകളും പുറത്തായി.സൈറ്റിലെ യഥാർത്ഥ വിവരങ്ങൾ ഫയലിൽ രേഖപ്പെടുത്താതെയാണ് ചില ഓഫീസുകളിൽ പ്ളാനുകൾ അംഗീകരിക്കുകയും നിർമ്മാണ അനുമതി നൽകുകയും ചെയ്തത്.കാസർകോ‌ട് മുൻസിപ്പാലിറ്റിയിൽ 45 കെട്ടിടങ്ങളാണ് അനധികൃതമായി പണിതത്.

തിരുവനന്തപുരം കോർപ്പറേഷന്റെ കടകംപള്ളി സോണൽ ഓഫീസ്,​ വർക്കല,​ വടകര,​ പെരിന്തൽമണ്ണ,ഗുരുവായൂർ മുൻസിപ്പാലിറ്റികളിലും ചട്ടലംഘനങ്ങളുടെ ആകാശഗോപുരങ്ങളാണ് പൊന്തിവന്നത്. ഏറ്റുമാനൂർ മുൻസിപ്പാലിറ്റിയിൽ കെട്ടിട നിർമ്മാണ ഫീസായി ഈടാക്കിയ കാൽക്കോടിയോളം രൂപ ട്രഷറിയിൽ അടയ്ക്കാതെ കൈവശം വച്ചിരിക്കുന്നത് കൈയോടെ പിടിച്ചു. ചങ്ങനാശേരി പാറപ്പള്ളിയ്ക്ക് സമീപം നാലുനിലകളും 369 മീറ്റർ സ്ക്വയർ വിസ്തീർണവുമുള്ള കെട്ടിടത്തിന് നികുതി ചുമത്തുന്നത് നൂറ് സ്ക്വയർ മീറ്ററിന്. കൊട്ടാരക്കര,​ രാമനാട്ടുകര, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ വയൽ നികത്തി നിർമ്മിച്ചതും പണിപൂർത്തിയാക്കാത്തതുമായ ബഹുനില കെട്ടിടങ്ങൾക്ക് നഗരസഭകൾ 'പണി പൂർത്തിയാക്കി' കെട്ടിട നമ്പരും നൽകി.പാലക്കാട് നഗരസഭ

നിലവിൽ വീടുള്ളവർക്ക് ക്രമവിരുദ്ധമായി ഒരുവീട് കൂടി അനുവദിച്ചാണ് ആവാസ് യോജനയെ ക്രമക്കേടിൽ മുക്കിയത്. .വിജിലൻസ് എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നിർദേശാനുസരണം ഐ.ജി എച്ച്. വെങ്കിടേഷ്, എസ്.പി ഇ.എസ്. ബിജുമോൻ, ഡിവൈ.എസ്.പി വിനോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു

പരിശോധന.

 അന്വേഷണം തുടരും

ക്രമക്കേടുകൾ സംബന്ധിച്ച് സർക്കാരിന് ഉടൻ റിപ്പോർട്ട് നൽകും.വരും ദിവസങ്ങളിലും വിശദമായ അന്വേഷണം തുടരും.

- മനോജ് എബ്രഹാം, വിജിലൻസ് എ.ഡി.ജി.പി

 എ​റ​ണാ​കു​ളം​ ​ജി​ല്ല​യി​ലും​ ​വ​ൻ​ക്ര​മ​ക്കേ​ട്

കോ​ഴി​ക്കോ​ടി​നും​ ​തി​രു​വ​ന​ന്ത​പു​ര​ത്തി​നും​ ​പു​റ​മെ​ ​എ​റ​ണാ​കു​ളം​ ​ജി​ല്ല​യി​ലും​ ​കെ​ട്ടി​ട​ ​ന​മ്പ​ർ​ ​അ​നു​വ​ദി​ക്കു​ന്ന​തി​ൽ​ ​വി​ജി​ല​ൻ​സ് ​വ്യാ​പ​ക​ ​ക്ര​മ​ക്കേ​ട് ​ക​ണ്ടെ​ത്തി.​ ​കൊ​ച്ചി​ ​കോ​ർ​പ്പ​റേ​ഷ​ൻ,​ ​കോ​ർ​പ്പ​റേ​ഷ​ന്റെ​ ​വൈ​റ്റി​ല,​ ​ഇ​ട​പ്പ​ള്ളി​ ​മേ​ഖ​ലാ​ ​ഓ​ഫീ​സു​ക​ൾ,​ ​മ​ര​ട്,​ ​തൃ​ക്കാ​ക്ക​ര,​ ​തൃ​പ്പൂ​ണി​ത്തു​റ​ ​മു​നി​സി​പ്പാ​ലി​റ്റി​ക​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ഓ​പ്പ​റേ​ഷ​ൻ​ ​ട്രൂ​ ​ഹൗ​സ് ​എ​ന്ന​ ​പേ​രി​ൽ​ ​വെ​ള്ളി​യാ​ഴ്ച​ ​വി​ജി​ല​ൻ​സ് ​ന​ട​ത്തി​യ​ ​മി​ന്ന​ൽ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​ക്ര​മ​ക്കേ​ടു​ക​ൾ​ ​ക​ണ്ടെ​ത്തി​യ​ത്.
ക​ണ്ടെ​ത്തി​യ​ ​വി​വ​ര​ങ്ങ​ളി​ൽ​ ​സ​മ​ഗ്രാ​ന്വേ​ഷ​ണം​ ​ന​ട​ത്തു​മെ​ന്ന് ​വി​ജി​ല​ൻ​സ് ​വൃ​ത്ത​ങ്ങ​ൾ​ ​പ​റ​ഞ്ഞു.​ ​ബ​ന്ധ​പ്പെ​ട്ട​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​മൊ​ഴി​യെ​ടു​ക്കും.​ ​തു​ട​ർ​ന്ന് ​വി​ശ​ദ​റി​പ്പോ​ർ​ട്ട് ​ന​ൽ​കും.​ ​ക്ര​മ​ക്കേ​ടി​ൽ​ ​പ​ങ്കു​ണ്ടെ​ന്ന് ​ക​ണ്ടെ​ത്തു​ന്ന​വ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​ക്ക് ​ശു​പാ​ർ​ശ​ ​ചെ​യ്യും.​ ​എ​റ​ണാ​കു​ളം​ ​വി​ജി​ല​ൻ​സ് ​സ്പെ​ഷ്യ​ൽ​ ​യൂ​ണി​റ്റ് ​ഒ​മ്പ​ത് ​ടീ​മു​ക​ളാ​യി​ ​തി​രി​ഞ്ഞാ​യി​രു​ന്നു​ ​റെ​യ്ഡ്.
കൊ​ച്ചി​ ​കോ​ർ​പ്പ​റേ​ഷ​നി​ൽ​ ​ചി​ല​ ​കെ​ട്ടി​ട​ങ്ങ​ളു​ടെ​ ​നി​ർ​മ്മാ​ണ​ത്തി​ലും​ ​കൂ​ടു​ത​ൽ​ ​നി​ല​ക​ൾ​ ​പ​ണി​ത​തി​ലും​ ​ക്ര​മ​ക്കേ​ട് ​ക​ണ്ടെ​ത്തി.​ ​മ​ര​ട് ​ന​ഗ​ര​സ​ഭ​യി​ൽ​ ​പാ​ർ​ക്കിം​ഗ് ​സ്ഥ​ലം​ ​ഇ​ല്ലാ​ത്ത​ ​ഹോ​ട്ട​ലു​ക​ൾ​ക്കും​ ​അ​ന​ധി​കൃ​ത​മാ​യി​ ​അ​നു​മ​തി​ ​ന​ൽ​കി.​ ​പ​ന​മ്പി​ള്ളി​ന​ഗ​റി​ൽ​ ​വീ​ടി​ന് ​ല​ഭി​ച്ച​ ​അ​നു​മ​തി​യു​ടെ​ ​മ​റ​വി​ൽ​ ​വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ൾ​ ​നി​ർ​മ്മി​ച്ച​താ​യി​ ​ക​ണ്ടെ​ത്തി.
തൃ​പ്പൂ​ണി​ത്തു​റ​ ​ന​ഗ​ര​സ​ഭ​യി​ൽ​ ​ബ​ഹു​നി​ല​ ​കെ​ട്ടി​ട​ത്തി​ന് ​അ​നു​മ​തി​ ​ന​ൽ​കി​യ​ത് ​ക്ര​മ​വി​രു​ദ്ധ​മാ​യാ​ണ്.​ ​ക​ള​മ​ശേ​രി​യി​ൽ​ ​അ​വ​ധി​ ​ദി​വ​സ​വും​ ​കെ​ട്ടി​ട​ന​മ്പ​ർ​ ​ന​ൽ​കി​യ​ത് ​ച​ട്ട​ലം​ഘ​ന​മാ​ണ്.​ ​ഇ​ക്കാ​ര്യ​ങ്ങ​ളു​ൾ​പ്പെ​ടെ​ ​പ്രാ​ഥ​മി​ക​ ​റി​പ്പോ​ർ​ട്ട് ​വി​ജി​ല​ൻ​സ് ​ഡ​റ​ക്ട​ർ​ക്ക് ​കൈ​മാ​റി.

​ ​പ​ഞ്ചാ​യ​ത്തു​ക​ളും​ ​നി​രീ​ക്ഷ​ണ​ത്തിൽ
അ​ന​ധി​കൃ​ത​ ​കെ​ട്ടി​ട​ ​ന​മ്പ​ർ​ ​ന​ൽ​ക​ൽ​ ​വ്യാ​പ​ക​മാ​ണെ​ന്ന​ ​വി​വ​ര​ത്തെ​ ​തു​ട​ർ​ന്ന് ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും​ ​വി​ജി​ല​ൻ​സ് ​നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.​ ​ജി​ല്ല​യി​ലെ​ ​മ​റ്ര് ​മ​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തു​മെ​ന്ന് ​വി​ജി​ല​ൻ​സ് ​വൃ​ത്ത​ങ്ങ​ൾ​ ​പ​റ​ഞ്ഞു.