k-krishnankutty

തിരുവനന്തപുരം:ഒഡിഷയിലെ നിർദ്ദിഷ്ട തലാബിര താപവൈദ്യുത നിലയത്തിൽ നിന്ന് 400 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനാൽ നെയ്‌വേലി ലിഗ്‌നൈറ്റ് കോർപ്പറേഷനുമായുള്ള വൈദ്യുതി കരാറിൽ നിന്ന് കെ.എസ്.ഇ.ബി പിൻമാറിയെന്ന റിപ്പോർട്ടുകൾ മന്ത്രി കെ.കൃഷ്ണൻകുട്ടി നിഷേധിച്ചു. നിലവിലെ നിയമപ്രകാരം സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ അംഗീകാരം ലഭിക്കേണ്ടതുള്ളതിനാലാണ് കരാർ ഒപ്പിടുന്നത് മാറ്റിവച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി നെയ്‌വേലി ലിഗ്നെറ്റ് കോർറേഷനുമായി കെ.എസ്.ഇ.ബി കരാർ ഒപ്പിടും.

 കെ.​എ​സ്.​ഇ.​ബി കു​ടി​ശി​ക​പി​രി​വ് ഉൗ​ർ​ജ്ജി​ത​മാ​ക്ക​ണം

കെ.​എ​സ്.​ഇ.​ബി.​യു​ടെ​ ​ന​ഷ്ടം​ ​കു​റ​യ്ക്കാ​ൻ​ ​വ​ൻ​കി​ട​ ​ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​ ​നി​ന്നു​ള്ള​ ​കു​ടി​ശി​ക​പി​രി​വ് ​ഉൗ​ർ​ജ്ജി​ത​മാ​ക്ക​ണ​മെ​ന്ന് ​പ​വ​ർ​ബോ​ർ​ഡ് ​ഒാ​ഫീ​സേ​ഴ്സ് ​ഫെ​ഡ​റേ​ഷ​ൻ​ ​പ്ര​വ​ർ​ത്ത​ക​യോ​ഗം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​കു​ടി​ശി​ക​ ​പി​രി​ച്ചെ​ടു​ക്കാ​ൻ​ ​മു​ൻ​ ​ചെ​യ​ർ​മാ​ൻ​ ​ഡോ.​ബി.​ ​അ​ശോ​ക് ​ന​ട​ത്തി​യ​ ​ശ്ര​മ​ങ്ങ​ളെ​ ​യോ​ഗം​ ​അ​ഭി​ന​ന്ദി​ച്ചു.​ ​യോ​ഗ​ത്തി​ൽ​ ​പ്ര​സി​ഡ​ന്റ് ​എ​സ്.​മോ​ഹ​ന​ൻ,​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ബി​ജു​പ്ര​കാ​ശ് ​എ​സ്.​പി.​അ​ശോ​ക് ​ഷെ​ർ​ലേ​ക്ക​ർ​ ​എ​സ്,​മ​ഞ്ജു.​എ​ൽ,​ഷാ​ജി​ ​എ​സ്.​അ​രു​ൺ​ജ്യോ​തി​ ​എം,​ ​ധ​നേ​ഷ് ​കെ.​എ,​ ​മി​നി​ ​ജി.​ആ​ർ.​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.