വെള്ളറട: അമ്പൂരി പഞ്ചായത്തിൽ കോൺഗ്രസ് ഭരണസമിതിയുടെ ഒത്താശയോടെ ഉദ്യോഗസ്ഥൻ നടത്തിയ ലക്ഷങ്ങളുടെ അഴിമതിയെക്കുറിച്ച് വിജിലൻസ് അന്വേഷിച്ച് കുറ്റവാളികൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് സി.പി.എം ഏരിയാ കമ്മിറ്റി സെക്രട്ടറി സി.കെ. ശശി ആവശ്യപ്പെട്ടു. ഭവന നിർമ്മാണത്തിനും പുനരുദ്ധാരണത്തിനുമായി സർക്കാർ അനുവദിച്ച തുക ഉപഭോക്താക്കൾക്ക് നൽകാതെ സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റി ലക്ഷങ്ങൾ അപഹരിച്ചെന്ന് സെക്രട്ടറി ആരോപിച്ചു.