
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ടി. ബി ജംഗ്ഷന് സമീപം മരുതൂർ പാലത്തിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം.ഇന്നലെ പുലർച്ചെ തിരുവനന്തപുരത്ത് നിന്നും തമിഴ്നാട്ടിലേക്ക് പോയ ലോറിയും തമിഴ്നാട്ടിൽ നിന്നും സിമന്റുമായി വന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.ഫയർഫോഴ്സ് സംഘം എത്തിയാണ് ഡ്രൈവർമരെ പുറത്തെടുത്തത്.നിസാരപരിക്ക് മാത്രമേ ഉള്ളൂ എങ്കിലും വാഹനത്തിന്റെ മുൻവശം പൂർണ്ണമായും തകർന്നു.അപകടത്തെ തുടർന്ന് ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടെങ്കിലും പൊലീസും ഫയർഫോഴ്സും ചേർന്ന് ഗതാഗതം പുന:സ്ഥാപിച്ചു.