പാറശാല: സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയിൽ സയൻസ് വിഭാഗത്തിൽ ഭാരതീയ വിദ്യാപീഠം സ്‌കൂളിലെ സന്ദീപ് ശിവൻ.എസ് 96 ശതമാനം മാർക്ക് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി.സയൻസ് വിഭാഗത്തിൽ പരീക്ഷ എഴുതിയ 39 പേരിൽ നാല് പേർ തൊണ്ണൂറ് ശതമാനത്തിന് മുകളിൽ മാർക്ക് നേടി.പതിനേഴ് പേർക്ക് ഡിസ്റ്റിംഗ്‌ഷനും,പതിനഞ്ച് പേർക്ക് ഫസ്റ്റ് ക്ലാസും,മൂന്ന് പേർക്ക് സെക്കൻഡ് ക്ലാസും ലഭിച്ചു.ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 94 ശതമാനം മാർക്ക് നേടിയ ഗൗരി ആർ.നായർ ഒന്നാമതെത്തി.ഹ്യുമാനിറ്റീസിൽ പരീക്ഷ എഴുതിയ ഒൻപത് പേരിൽ 2 പേർ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. 6 പേർക്ക് ഡിസ്റ്റിംഗ്ഷനും ഒരാൾക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു.