p

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ശമ്പളവിതരണം നീളുന്നതിനിടെ പെൻഷൻ വിതരണവും മുടങ്ങി.

ശമ്പള വിതരണം നാളെ ഭാഗികമായി നടക്കുമെന്നാണ് പ്രതീക്ഷ. ശമ്പളത്തിനായി സർക്കാർ അനുവദിച്ച 30 കോടി രൂപ തിങ്കളാഴ്ച കെ.എസ്.ആർ.ടി.സി അക്കൗണ്ടിലെത്തും. അങ്ങനയെങ്കിൽ കണ്ടക്ടർ,​ ഡ്രൈവർ,​ മെക്കാനിക്ക് വിഭാഗക്കാർക്ക് ശമ്പളം നൽകും. 50 കോടി രൂപയുടെ ധനസഹായമാണ് കെ.എസ്.ആർ.ടി.സി സർക്കാരിനോട് അഭ്യ‌ർത്ഥിച്ചിരുന്നത്.

പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ധനവകുപ്പ് പണം നൽകാത്തതുകാരണമാണ് പെൻഷൻ മുടങ്ങിയത്.

കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ഡ്രൈ​വ​ർ​ക്ക്
സ​സ്‌​പെ​ൻ​ഷൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​ല​പ്പു​ഴ​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​ ​ജം​ഗ്ഷ​നു​ ​സ​മീ​പം​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സി​ടി​ച്ച് ​ബൈ​ക്ക് ​യാ​ത്ര​ക്കാ​ര​ൻ​ ​മ​രി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​ഡ്രൈ​വ​ർ​ ​ശൈ​ലേ​ഷ് ​കെ.​വി​ക്ക് ​സ​സ്പെ​ൻ​ഷ​ൻ.​ ​വി​ജി​ല​ൻ​സ് ​വി​ഭാ​ഗം​ ​ന​ട​ത്തി​യ​ ​പ്രാ​ഥ​മി​ക​ ​അ​ന്വേ​ഷ​ണ​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ന​ട​പ​ടി.​ ​മ​ഴ​ക്കാ​ല​ത്ത് ​റോ​ഡ​പ​ക​ട​ങ്ങ​ൾ​ ​മൂ​ല​മു​ള്ള​ ​മ​ര​ണ​ങ്ങ​ൾ​ ​വ​ർ​ദ്ധി​ച്ച​തോ​ടെ​ ​മ​ന്ത്രി​ ​ആ​ന്റ​ണി​ ​രാ​ജു​വി​ന്റെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​കെ.​എ​സ്.​ആ​ർ.​ടി.​സി,​ ​സ്വി​ഫ്ട് ​ഉ​ൾ​പ്പെ​ടെ​ ​മു​ഴു​വ​ൻ​ ​ഹെ​വി​ ​വെ​ഹി​ക്കി​ൾ​സി​ലും​ ​പ​രി​ശോ​ധ​ന​ ​ആ​രം​ഭി​ച്ചു.​ ​അ​മി​ത​ ​വേ​ഗ​ത,​ ​അ​ല​ക്ഷ്യ​മാ​യ​ ​ഓ​വ​ർ​ ​ടേ​ക്കിം​ഗ്,​ ​ട്രാ​ഫി​ക് ​സി​ഗ്ന​ലു​ക​ളു​ടെ​ ​ലം​ഘ​നം,​ ​മ​ദ്യ​പി​ച്ച് ​വാ​ഹ​നം​ ​ഓ​ടി​ക്ക​ൽ​ ​തു​ട​ങ്ങി​യ​വ​യാ​ണ് ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ​പ​രി​ശോ​ധി​ക്കു​ക.