പാറശാല: പാറശാല പഞ്ചായത്തിലെ ഇഞ്ചിവിള ഗവ.എൽ.പി സ്‌കൂളിന് വേണ്ടി 50 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച പുതിയ ഇരുനില മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ബെൻഡാർവിൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി.ആർ. സലൂജ, ബ്ളോക്ക് പഞ്ചായത്ത് ക്ഷേമകാര് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വിനിതകുമാരി, പാറശാല പഞ്ചായത്ത് പ്രസിഡന്റ് എൽ. മഞ്ചുസ്മിത, പ്രഥമാദ്ധ്യാപിക എൻ.കെ. വെർജിൻ തുടങ്ങിയവർ സംസാരിച്ചു.