കല്ലമ്പലം: പ്ലാസ്റ്റിക് നിരോധനത്തിന്റെ മറവിൽ വ്യാപാരി പീഡനം അവസാനിപ്പിക്കുക, നിത്യോപയോഗ സാധനങ്ങളിൽ ഏർപ്പെടുത്തിയ ജി.എസ്.ടി പിൻവലിക്കുക, ജി.എസ്.ടിയുടെ അടിക്കടിയുള്ള താരിഫ് മാറ്റം അവസാനിപ്പിക്കുക, വൈദ്യുതി ചാർജ് വർദ്ധനവ് പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 27ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടക്കും. മാർച്ചിലും ധർണയിലും ചിറയിൻകീഴ്‌ മേഖലയിലെ യൂണിറ്റുകളിൽ നിന്നുള്ള മുഴുവൻ വ്യാപാരികളും പങ്കെടുക്കണമെന്ന്‍ ജില്ലാ വൈസ് പ്രസിഡന്റും മേഖലാ പ്രസിഡന്റുമായ ബി. ജോഷി ബാസു അറിയിച്ചു.