
നെയ്യാറ്റിൻകര: കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി സെപ്തംബർ 2 മുതൽ 18 വരെ നെയ്യാർ മേള സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച് സ്വാഗതസംഘം രൂപീകരിച്ചു. കെ.ആൻസലൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. സമിതി ഏരിയാ പ്രസിഡന്റ് പെരുങ്കടവിള സുരേഷ്‌കുമാർ അദ്ധ്യക്ഷതവഹിച്ചു.
നഗരസഭ ചെയർമാൻ പി.കെ. രാജ്‌മോഹനൻ, വൈസ് ചെയർപേഴ്സൺ പ്രിയാ സുരേഷ്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.കെ.ഷിബു,ജെ.ജോസ് ഫ്രാങ്ക്ളിൻ,കൗൺസിലർ കൂട്ടപ്പന മഹേഷ്,സി.പി.എം ഏരിയാ സെക്രട്ടറി ടി.ശ്രീകുമാർ,സമിതി സെക്രട്ടറി ഷാനവാസ്,സമിതി ജില്ലാ കമ്മറ്റി അംഗങ്ങളായ പി.പ്രദീപ്,പി.ബാലചന്ദ്രൻ നായർ,മൊബൈൽ ഫോൺ വ്യാപാരി വ്യവസായ സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി എം.രാജ്‌മോഹൻ,ഒഡേസ സുരേഷ്,അഡ്വ.മഞ്ചവിളാകം ജയൻ,സ്വദേശാഭിമാനി ജേർണലിസ്റ്റ് ഫോറം പ്രസ് ക്ലബ് നെയ്യാറ്റിൻകര സെക്രട്ടറി സജിലാൽ എന്നിവർ പങ്കെടുത്തു.മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു.
ഭാരവാഹികളായി നഗരസഭ ചെയർമാൻ പി.കെ. രാജ്‌മോഹൻ (സ്വാഗതസംഘം ചെയർമാൻ), സി.പി.എം ഏരിയാ സെക്രട്ടറി ടി.ശ്രീകുമാർ (വർക്കിംഗ് ചെയർമാൻ),ഏരിയാ സെക്രട്ടറി എം.ഷാനവാസ് (ജനറൽ കൺവീനർ),എം.എൽ.എമാരായ കെ.ആൻസലൻ,സി.കെ.ഹരീന്ദ്രൻ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ്‌കുമാർ, അഡ്വ.വി.എസ്.ഹരീന്ദ്രനാഥ്, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് രാജേഷ്,സി.പി.ഐ മണ്ഡലം സെക്രട്ടറി ആനന്ദകുമാർ (രക്ഷാധികാരികൾ) എന്നിവരെ തിരഞ്ഞെടുത്തു.