
നെടുമങ്ങാട്: അരുവിക്കര ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കർക്കടക വാവുബലിക്കും കാർഷിക വ്യാവസായിക പ്രദർശനത്തിനും അരുവിക്കര ഡാം സൈറ്റിൽ വിപുലമായ സൗകര്യങ്ങൾ സജ്ജമാക്കി. 28 വരെയാണ് കാർഷിക- വ്യാവസായിക പ്രദർശനം. വ്യാവസായിക മേളയുടെ ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു.
ജി. സ്റ്റീഫൻ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി, അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു, ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി, ആർ.ഡി.ഒ ജയകുമാർ, വി.ആർ. ഹരിലാൽ, വി.വിജയൻ നായർ, സി. മറിയക്കുട്ടി, ഗീതാ ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു. വിവിധ സ്ഥാപനങ്ങളുടെ സ്റ്റാളുകളും അമ്യൂസ്മെന്റ് പാർക്ക്, ഫലവൃക്ഷചെടികളുടെയും അലങ്കാര സസ്യങ്ങളുടെ പ്രദർശനവും വില്പനയും വിപണനമേളയിൽ സംഘടിപ്പിച്ചിട്ടുണ്ട്.