kunchappanobit

മാതമംഗലം: കുറ്റൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും കർഷകത്തൊഴിലാളി യൂണിയന്റെയും ആദ്യകാല പ്രവർത്തകൻ ടി. കുഞ്ഞപ്പൻ (84) നിര്യാതനായി. ദീർഘകാലം കർഷകത്തൊഴിലാളി യൂണിയൻ അഞ്ജനപുഴ യൂണിറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. കൈരളി ടി.വി. മലബാർ റീജണൽ എഡിറ്റർ പി.വി. കുട്ടന്റെ പിതാവാണ്. ഭാര്യ: പി.വി. കാർത്യായനി. മറ്റുമക്കൾ പി.വി. ഉഷ, പി.വി. സതീശൻ, പി.വി. സുഭാഷിണി, പി.വി. തങ്കമണി, പി.വി. ഗിരീഷ്. മരുമക്കൾ രഘു (മമ്പലം ,പയ്യന്നൂർ), ലീല (മമ്പലം, പയ്യന്നൂർ), തമ്പാൻ (പൊറക്കുന്ന്), പരേതനായ കനകരാജ് (ചെങ്ങളായി), വിജി (ഓലയമ്പാടി), നിമിഷ (എടചൊവ്വ, കണ്ണൂർ).