
പാലോട്: എസ്.എൻ.ഡി.പി യോഗം പുലിയൂർ ശാഖയുടെ നിയന്ത്രണത്തിലുള്ള ഗുരുതീർത്ഥം മൈക്രോഫിനാൻസ് വാർഷികാഘോഷം താലൂക്ക് യൂണിയൻ പ്രസിഡന്റ് എ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി നെടുമങ്ങാട് രാജേഷ് മുഖ്യാതിഥിയായി. ശാഖാ പ്രസിഡന്റ് കമലാസനൻ അദ്ധ്യക്ഷനായി. സെക്രട്ടറി ലാൽ കുമാർ, പി. രാജീവൻ, ബിജു എസ്. പച്ചക്കാട്, അനിത, ഉഷാ കമലാസനൻ, മിനി, സുനിത എന്നിവർ സംസാരിച്ചു.