നെയ്യാറ്റിൻകര: നിംസ് മെഡിസിറ്റിയിൽ ഇന്ന് മുതൽ ത്രിദിന ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.ആയുർവേദ വിദഗ്ദ്ധരായ ഡോ.വേണു ഗോപാലൻ,ഡോ.വീണ വിജയ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയുള്ള ക്യാമ്പിൽ രോഗികൾക്ക് കൺസൾട്ടേഷൻ ഫീസ് സൗജന്യമായിരിക്കും. ക്യാമ്പിനോടനുബന്ധിച്ച് കർക്കടക ചികിത്സയും ഉണ്ടായിരിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് കർക്കടക ഔഷധ കഞ്ഞി കിറ്റ് സൗജന്യമായി ലഭിക്കും. വിവരങ്ങൾക്ക് ഫോൺ: 8848600059.