
തിരുവനന്തപുരം: പ്രമുഖ മാദ്ധ്യമപ്രവർത്തകനും കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററുമായിരുന്ന പട്ടം വൃന്ദാവൻ കോളനി 15ൽ എൻ.ആർ.എസ് ബാബുവിന്റെ മകൾ എസ്.ചിത്ര (43) നിര്യാതയായി. രണ്ടാഴ്‌ചയായി കിംസ് ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇൻവിസ് മൾട്ടി മീഡിയ കമ്പനിയിലെ ഉദ്യോഗസ്ഥയായിരുന്നു. എൻ.ഉമാദേവിയാണ് മാതാവ്. ഭർത്താവ്:റിച്ചി മോഹൻ, മകൾ:ആർച്ച (പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി). സഹോദരൻ: ശങ്കരനാരായണൻ. സംസ്‌കാരം ശാന്തികവാടത്തിൽ നടന്നു.