muhammed-riyas

തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയായിരുന്ന യശ്വന്ത്സിൻഹയ്ക്ക് ലഭിച്ചത് റെക്കാഡ് വോട്ടും വോട്ടു വിഹിതവുമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പ്രതിപക്ഷ നിരയുടെ ഐക്യം തകർത്ത് ബി.ജെ.പി വലിയ മേധാവിത്വം നേടിയെന്ന നിലയിലുള്ള സംഘടിത പ്രചാരണങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായിരുന്നെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. രാഷ്ട്രപതി തിരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടിന്റെ കണക്കുകൾ പരിശോധിച്ചാൽ ഇത്തവണത്തെ സ്ഥാനാർത്ഥി യശ്വന്ത്സിൻഹയ്ക്ക് ലഭിച്ചത് റെക്കാഡ് വോട്ടുവിഹിതമാണെന്നും പോസ്റ്റിൽ വ്യക്തമാക്കി.