
തിരുവനന്തപുരം: കേരള ഫയർ സർവീസ് അസോസിയേഷൻ 40ാം സംസ്ഥാന സമ്മേളനം ആഗസ്റ്റ് 10ന് പാളയത്തെ ഭാഗ്യമാല ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ ഒമ്പതിന് പതാക ഉയർത്തും. 10.30ന് പ്രതിനിധി സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാലും വൈകിട്ട് 4.30ന് പൊതു സമ്മേളനം എം.വി. ഗോവിന്ദനും ഉദ്ഘാടനം ചെയ്യും. തുടർന്ന് മന്ത്രി വി.ശിവൻകുട്ടി വിവിധ പുരസ്കാരങ്ങൾ വിതരണം ചെയ്യും. ഫയർഫോഴ്സ് മേധാവി ബി.സന്ധ്യ,ടെക്നിക്കൽ ഡയറക്ടർ എം.നൗഷാദ്,അഡ്മിനിസ്‌ട്രേഷൻ ഡയറക്ടർ അരുൺ അൽഫോൺസ്, റീജിയണൽ ഫയർ ഓഫീസർ ദിലീപൻ.പി,എം.എൽ.എമാരായ വി.കെ. പ്രശാന്ത്,വി.ജോയി,ജി.സ്റ്റീഫൻ,സി.കെ. ഹരീന്ദ്രൻ, കെ.എഫ്.എസ്.എ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.അജിത്കുമാർ, പ്രസിഡന്റ് എ.ഷജിൽകുമാർ, കെ.എഫ്.ഒ.എ ജന.സെക്രട്ടറി കെ.ഹരികുമാർ,ജില്ലാ ഫയർ ഓഫീസർ സൂരജ്.എസ്, കെ.എഫ്.എസ്.എ സംസ്ഥാന ജോ.സെക്രട്ടറി എം.എസ്. ബിജോയ്,വൈസ് പ്രസിഡന്റ് ആർ.വി.ഗോപകുമാർ, തിരുവനന്തപുരം ഡിവിഷൻ പ്രസിഡന്റ് എസ്.അനിൽകുമാർ,സെക്രട്ടറി പി.ബൈജു തുടങ്ങിയവർ സംസാരിക്കും.