
നടി അഞ്ജലി നായർ വീണ്ടും അമ്മയായി. താൻ അമ്മയായ വിവരം താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. 'ജീവിതം അത്ഭുതങ്ങൾ നിറഞ്ഞതാണ്. ഞങ്ങളുടെ കുടുംബത്തിലേക്ക് എത്തിയ പുതിയ അംഗത്തെപ്പോലെ പെൺകുഞ്ഞാണ് . ഏവരുടെയും അനുഗ്രഹം വേണം'. അഞ്ജലി കുറിച്ചു. കഴിഞ്ഞ നവംബറിലായിരുന്നു സഹസംവിധായകനായ അജിത് രാജുവുമായി അഞ്ജലിയുടെ വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തിൽ അഞ്ജലിക്ക് ആവണി എന്ന മകളുണ്ട്. മകൾക്കും അജിത്തിനും ഒപ്പമുള്ള മെറ്റേണിറ്റി ഫോട്ടോ ഷൂട്ട് ചിത്രങ്ങളും അഞ്ജലി ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്.സുരേഷ് ഗോപി ചിത്രം കാവൽ ആണ് അഞ്ജലിയുടേതായി അവസാനം റിലീസ് ചെയ്തത്.