പാലോട്: കുറുപുഴ ഗവ.എൽ.പി സ്കൂളിൽ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ ശൈലജാരാജീവൻ നിർവഹിക്കും. ഹെഡ്മിസ്ട്രസ് എസ്. റസി അദ്ധ്യക്ഷയാകും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. ബാജിലാൽ മുഖ്യാതിഥിയാകും. വാർഡ് മെമ്പർ ബീനാ രാജു, വിഷ്ണു വി മീഡിയ, വിവേക് വി മീഡിയ, അരുൺ വെമ്പ്, എസ്.എം.സി ചെയർമാൻ പ്രഭാത്, എം.പി.റ്റി.എ പ്രസിഡന്റ് അശ്വതി, കേരളകൗമുദി ഏര്യാ സർക്കുലേഷൻ മാനേജർ പ്രദീപ് കാച്ചാണി, കേരളകൗമുദി സർക്കുലേഷൻ എക്സിക്യുട്ടീവുമാരായ സാംബശിവൻ, ആതിര, രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും. വി മീഡിയ ന്യൂസ് നെറ്റ് വർക്ക് കേരളയാണ് പത്രം സ്‌പോൺസർ ചെയ്യുന്നത്