പാലോട്: ആർ.എസ്.പി 22ാമത് ദേശീയ സമ്മേളനത്തിന് മുന്നോടിയായുള്ള നന്ദിയോട് ലോക്കൽ സമ്മേളനം 31ന് നടക്കും. ജില്ലാ കമ്മറ്റി അംഗം അരുവിക്കര ശശി ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ, സെൻട്രൽ സെക്രട്ടറിയേറ്റംഗം കെ.എസ്. സനൽകുമാർ, കെ.ആർ. അനിൽ കുമാർ തുടങ്ങിയവർ പങ്കെടുക്കും. നന്ദിയോട് ലോക്കലിന് കീഴിലുള്ള ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തീകരിച്ചു. ബ്രാഞ്ച് സെക്രട്ടറിമാർ: ബി മോഹനൻ(നന്ദിയോട് ടൗൺ),എ അജയൻ (പുലിയൂർ ), ആർ. സുരേന്ദ്രൻ( പച്ച ), എസ്.പി. കൃഷ്ണൻകുട്ടി ( പൗവ്വത്തൂർ), വി. രാമചന്ദ്രൻ പിള്ള (പൊട്ടൻചിറ).